¡Sorpréndeme!

യാത്ര ട്രെയിലർ കണ്ട് കുഞ്ഞിക്ക പറഞ്ഞത് | filmibeat Malayalam

2019-01-08 232 Dailymotion

dulquer salmaan praises mammootty's perfomance in yathra
ഭാഷാഭേദമില്ലാതെ അഭിനയിക്കാനും തിരിച്ചറിയാനും ആഗ്രഹിക്കുന്നവരാണ് താരങ്ങള്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ് അദ്ദേഹം. യാത്രയും പേരന്‍പും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.